Saturday, 28 June 2014

വിശുദ്ധ ഖുര്ആന്റെ 100 നിര്ദേശങ്ങള്... - Malayalam #ramadanspl

പരമാവധി എല്ലാവര്ക്കും എത്തിക്കാന്
ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു... ✅

01. അള്ളാഹുവിനോടല്ല
ാതെ മറ്റാരോടും നിങ്ങള് പ്രാര്ത്ഥിക്കരുത്...
(28:88)

02. നന്മ കല്പ്പിക്കണം, തിന്മ
വിരോധിക്കണം... (31:17)

03. എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ...
(4:135)

04. പരദൂഷണം പറയരുത്... (49:12)

05. മറ്റുളളവരെ പരിഹസിക്കരുത്... (49:11)

06. അസൂയ അരുത്... (4:54)

07. ചാരവൃത്തിയും ഒളിഞ്ഞു കേള്ക്കലും അരുത്...
(49:12)

08. കള്ള സാക്ഷി പറയരുത്... (2:283)

09. സത്യത്തിന് സാക്ഷി പറയാന് മടിക്കരുത്...
(2:283)

10. സംസാരിക്കുമ്പോള് ശബ്ദ്ം താഴ്ത്തണം...
(31:19)

11. പരുഷമായി സംസാരിക്കരുത്... (3:159)

12. ആളുകളോട് സൌമ്യമായ വാക്കുകള് പറയണം...
(20:44)

13. ഭൂമിയില് വിനയത്തോടെ നടക്കണം...
(25:63)

14. നടത്തത്തില് അഹന്ത അരുത്... (31:18)

15. അഹങ്കാരം അരുത്... (7:13)

16. അനാവശ്യ കാര്യങ്ങളില് മുഴുകരുത്... (23:3)

17. മറ്റൊരാളുടെ തെറ്റുകള് കഴിയുന്നത്ര
മാപ്പ് ചെയ്യണം... (7:199)

18. മറ്റുള്ളവരോട്
ഔദാര്യത്തോടെ പെരുമാറണം... (4:36)

19. അതിഥികളെ സല്ക്കരിക്കണം... (51:26)

20. പാവങ്ങള്ക്ക് ഭക്ഷണം നല്കാന്
പ്രേരിപ്പിക്കണം... (107:3)

21. അനാഥകളെ സംരക്ഷിക്കണം... (2:220)

22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്...
(93:10)

23. വിഷമിക്കുന്നവരെ
കണ്ടെത്തി സഹായിക്കണം... (2:273)

24. ചെയ്ത ഉപകാരം എടുത്ത് പറയരുത്... (2:264)

25. വിശ്വസിച്ചേല്പിച്ച വസ്തുക്കള്
തിരിച്ചേല്പിക്കണം... (4:55)

26. കരാര് ലംഘിക്കരുത്... (2:177)

27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം.
.. (41:34)

28. നന്മയില് പരസ്പരം സഹകരിക്കണം... (5:2)

29. തിന്മയില് സഹകരിക്കരുത്... (5:2)

30. നീതി പ്രവര്ത്തിക്കണം... (5:8)

31. വിധി കല്പിക്കുമ്പോള് നീതിയനുസരിച്ച്
വിധിക്കണം... (4:58)

32. ആരോടും അനീതി ചെയ്യരുത്... (5:8)

33.
അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്...
(6:152)

34. സത്യവും അസത്യവും കൂട്ടിക്കലര്ത്തരുത്...
(2:42)

35. വഞ്ചകര്ക്ക് കൂട്ടു നില്ക്കരുത്... (4:105)

36. സത്യത്തില്നിന്ന് വ്യതിചലിക്കരുത്...
(4:135)

37. പിശുക്ക് അരുത്... (4:37)

38. അന്യന്റെ ധനം അന്യായമായി തിന്നരുത്...
(4:29)

39. അനാഥകളുടെ ധനം അപഹരിക്കരുത്... (4:10)

40. ധനം ധൂര്ത്തടിക്കരുത്... (17:29)

41. ലഹരി ഉപയോഗിക്കരുത്... (5:90)

42. മദ്യം ‌കുടിക്കരുത്... (5:90)

43. കൈക്കൂലി അരുത്... (2:188)
44. പലിശ അരുത്... (2:275)

45. വ്യഭിചാരത്തെ സമീപിക്കരുത്... (17:32)

46. കൊലപാതകം അരുത്... (4:92)

47. ചൂത് കളിക്കരുത്... (5:90)

48. മറ്റുള്ളവര്ക്ക്
പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം...
(5:38)

49. ഊഹങ്ങള് അധികവും കളവാണ്, ഊഹങ്ങള്
വെടിയണം... (49:12)

50. തിന്നുക, കുടിക്കുക, അധികമാകരുത്... (49:12)

51. ശവം, രക്തം, പന്നിമാംസം എന്നിവ
നിഷിദ്ധമാണ്... (5:3)

52. ഭാഗ്യ പരീക്ഷണങ്ങള് അരുത്... (5:90)

53. ഭൂമിയില് കുഴപ്പം ഉണ്ടാക്കരുത്... (2:60)

54. മനുഷ്യര്ക്കിടയില് ഐക്യത്തിന്
ശ്രമിക്കണം... (49:9)

55. നിങ്ങള് പരസ്പരം ഭിന്നിക്കരുത്... (3:103)

56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്... (49:13)

57. ദൈവ ഭകതനാണ് നിങ്ങളില് ശ്രേഷ്ടന്...
(49:13)

58. കാര്യങ്ങള് പരസ്പരം കൂടിയാലോചിക്കണം
... (42:38)

59. ഇങ്ങോട്ട്
യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190)

60. യുദ്ധ മര്യാദകള് പാലിക്കണം... (2:191)

61. യുദ്ധത്തില് നിന്ന് പിന്തിരിയരുത്... (8:15)

62. അഭയാര്ത്ഥികളെ സഹായിക്കണം...
(സംരക്ഷിക്കണം) (9:6)

63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്...
(2:170)

64. പൌരോഹിത്യം പാടില്ല...

65. സന്ന്യാസം അരുത്... (57:27)

66. നഗ്നത മറക്കണം... (7:31)

67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം... (9:108)

68. കോപം അടക്കി നിര്ത്തണം... (3:134)

69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്
പ്രവേശിക്കരുത്... (24:27)

70. രക്ത ബന്ധമുള്ളവര് തമ്മില്
വിവാഹം അരുത്... (4:23)

71. മാതാവ് മക്കള്ക്ക്
പൂര്ണ്ണമായി മുലയൂട്ടണം... (2:233)

72. മാതാ പിതാക്കള്ക്ക് നന്മ ചെയ്യണം...
(17:23)

73. മാതാ പിതാക്കളോട് മുഖം ചുളിച്ച്
സംസാരിക്കരുത്... (17:23)

74. മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്
അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58)

75.
കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം...
(2:282)

76. കടം വീട്ടുവാന് ബുദ്ധിമുട്ടുന്നുവെങ്കില്
വിഷമിപ്പിക്കരുത്... (2:280)

77.
ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല...
(6:116)

78. സ്ത്രീകള്
മാന്യമയി ഒതുക്കത്തോടെ കഴിയണം... (33:33)

79. മരണപ്പെട്ടവന്റെ സ്വത്ത്
അനന്തരം കുടുംബാംഗങ്ങള്ക്ക് നല്കണം... (4:7)

80. സ്ത്രീകള്ക്കും സ്വത്തവകാശം ഉണ്ട്...
(3:195)

81.
സ്ത്രീ ആയാലും പുരുഷനായാലും കര്മ്മങ്ങള്ക്ക്
തുല്യ പ്രതിഫലം ഉണ്ട്... (3:195)

82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്കണം...
(4:34)

83. ആര്ത്തവ കാലത്ത് ലൈംഗിക
സമ്പര്ക്കം അരുത്... (2:222)

84. പ്രപഞ്ചത്തിലെ അല്ഭുതങ്ങളെ കുറിച്ച്
ചിന്തിക്കണം... (3:191)

85. വിജ്ഞാനം നേടുന്നവര്ക്ക് ഉന്നത
പദവി നല്കും... (58:11)

86.
ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.
.. (2:247)

87. ആരാധനാലയങ്ങളില്‍ നിന്ന്
ആളുകളെ തടയരുത്... (2:114)

88. മറ്റു മതസ്തരുടെ ആരാധ്യ
വസ്തുക്കളെ നിന്ദിക്കരുത്... (6:108)

89. എല്ലാ പ്രവാചകരേയും അംഗീകരിക്കണം...
(2:285)

90. സത്യത്തിലേക്ക് ക്ഷണിക്കുന്നത്
സദുപദേശത്തോടു കുടിയാവണം... (16:125)

91. ആരാധനാ വേളയില് നല്ല
വസ്ത്രം അണിയണം... (7:31)

92. മതത്തില് നിര്ബന്ധിക്കാന് പാടില്ല...
(2:256)

93. ഒരാള്ക്ക് കഴിയാത്തത്
അയാളെ നിര്ബന്ധിക്കരുത്... (2:286)

94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ
കൈ കൊള്ളണം... (2:286)

95. അനാചാരങ്ങള്ക്കെതിരെ പോരാടണം...
(5:63)

96. വര്ഗ്ഗീയത അരുത്... (49 :13)

97. അള്ളാഹുവിനോട് മാത്രം പ്രാര്ത്ഥിക്കു
ന്നവര്ക്ക് നിര്ഭയത്വം നല്കും... (24:55)
98. അള്ളാഹു കാരുണ്യവാനാണ്, അവനോട്
പാപമോചനം തേടുക... (73:20)

99. അള്ളാഹു എല്ലാ പാപങ്ങൾക്കും ഒന്നിച്ച്
മാപ്പ് ചെയ്യുന്നവനാകുന്നു... (39:53)

100. അള്ളാഹുവിന്റെ കാരുണ്യത്തെ കുറിച്ച്
നിരാശരാവരുത്... (39:29)

എന്തെങ്കിലും പാകപ്പിഴവുകള്
സംഭവിച്ചിട്ടുണ്ടെങ്കില് സര്വ്വ ശക്തനായ
അല്ലാഹു നമുക്ക് പൊറുത്ത്
തരുന്നതോടൊപ്പം ഇതൊരു സ്വാലിഹായ
അമലായ് സ്വീകരിക്കുമാറാകട്ടേ..

*Share Maximum*

No comments:

Post a Comment